പീച്ചി റോഡ് ജങ്ഷനിൽ വീണ്ടും സ്ലാബുകൾ തകർന്നു. മുന്നറിയിപ്പിനായി സ്ഥാപിച്ച ബാരിക്കേഡും കാനയിൽ.


പട്ടിക്കാട്. ദേശീയപാതയിൽ സർവ്വീസ് റോഡിനോട് ചേർന്ന് കാനക്ക് മുകളിലെ സ്ലാബുകൾ വീണ്ടും തകർന്നു. മുന്നറിയിപ്പ് നൽകാനായി സ്ഥാപിച്ച ബാരിക്കേഡും ഇപ്പോൾ കാനയിൽ ആണ്. പാലക്കാട് ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും കടന്നുപോകുന്ന സർവ്വീസ് റോഡിലാണ് അപകടം പതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു വാഹനം ഇവിടെ അപകടത്തിൽ പെട്ടിരുന്നു. രാത്രിയിലെ വെളിച്ചക്കുറവാണ് ഇവിടുത്തെ മറ്റൊരു പ്രശ്‌നം. തകർന്ന സ്ലാബിന്റെ കമ്പികൾ ഉയർന്ന് നിൽക്കുന്നത് കാൽനട യാത്രക്കാർക്കും വലിയ ഭീഷണിയാണ്. കമ്പികളിൽ തട്ടി വീഴുമെന്ന് മാത്രമല്ല ശരീരത്തിൽ തുളഞ്ഞ് കയറാനുള്ള സാധ്യതയും കൂടുതലാണ്. യാത്രക്കാർക്ക് ഭീഷണയായ സ്ഥലങ്ങളിൽ സ്ലാബുകൾ പുനസ്ഥാപിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ദേശീയപാതയുടെ കരാർ പ്രകാരമുള്ള പണികൾ പൂർത്തീകരിക്കാതെ ടോൾ പിരിക്കാൻ അധികൃതർ തയ്യാറെടുപ്പ് നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.



Post a Comment

0 Comments