മുടിക്കോട് സർവ്വീസ് റോഡിൽ അപകടക്കെണി: വീണ്ടും അധികൃതരുടെ അനാസ്ഥ


പട്ടിക്കാട്. മുടിക്കോട് സർവ്വീസ് റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്ന ഭാഗത്ത് അപകടക്കെണി. പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിനോട് ചേർന്ന് മണ്ണെടുത്ത് മാറ്റിയ ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മണ്ണെടുത്ത് മാറ്റിയതെങ്കിലും അപകട സൂചന ബോർഡുകൾ ഇവിടെ സ്ഥാപിക്കാത്തതാണ് അധികൃതരുടെ അനാസ്ഥ. പേരിന് വെച്ച ട്രാഫിക് ബാരിയറുകൾ താഴെ മറിഞ്ഞ് കിടക്കുന്ന നിലയിലുമാണ്. മുടിക്കോട് നിന്നും പാണഞ്ചേരി ഭാഗത്തേക്ക് പോകേണ്ടവർ ഈ സർവ്വീസ് റോഡിലൂടെയാണ് കടന്ന് പോകുന്നത്. രാത്രിയായാൽ പ്രദേശത്ത് വെളിച്ചക്കുറവ് ഉള്ളതിനാൽ അപകട സാധ്യത വർധിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.



Post a Comment

0 Comments