സ്വർണ്ണമെഡൽ ജേതാവ് അമ്പിളി തോമസ്സിനെ പട്ടിക്കാട് ഗവ. സ്‌കൂൾ പിടിഎ ആദരിച്ചു

അമ്പിളി തോമസ് പിടിഎയുടെ ഉപഹാരം ഏറ്റുവാങ്ങുന്നു

പട്ടിക്കാട്. തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സർവീസ് മീറ്റിൽ നൂറു മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡലും  400 മീറ്റർ റിലേയിൽ വെള്ളിയും സ്വന്തമാക്കിയ അമ്പിളി തോമസിനെ പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പിടിഎയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് ഓപ്പൺ കാറ്റഗറി വിഭാഗത്തിലാണ് അമ്പിളി പങ്കെടുത്തത്. ആദരണച്ചടങ്ങ്  പ്രിൻസിപ്പൽ സിന്ധുഷ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.വി സുദേവൻ അധ്യക്ഷത വഹിച്ചു. എസ്എംസി  ചെയർമാൻ ജെയ്‌സൺ സാമുവേൽ, ഹെഡ് മാസ്റ്റർ എം.കെ.സോമൻ, സ്റ്റാഫ് സെക്രട്ടറി ടി.ഇ സിനിമോൾ, സീനിയർ അസിസ്റ്റന്റ് ഷെമിൻ നിസ, ഹരീഷ് പി.ജി, സുമി എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി.  പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ക്ലാർക്കായ അമ്പിളി കണ്ണാറ കിടങ്ങൻ വീട്ടിൽ ലെനിന്റെ ഭാര്യയാണ്. മക്കൾ: ഇമ്മാനുവേൽ, നഥാനിയേൽ.




Post a Comment

0 Comments