അറിയിപ്പുകൾ / ജോലി ഒഴിവുകൾ


റേഡിയോഗ്രാഫർ ഒഴിവ്
തൃശൂർ ജനറൽ ആശുപത്രിയിൽ എച്ച് എം സിയുടെ കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി  റേഡിയോഗ്രാഫറെ നിയമിക്കുന്നതിനായി ജനറൽ ആശുപത്രിയിൽ അഭിമുഖം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. ഫെബ്രുവരി 4 ന് രാവിലെ 11 മണിക്കാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2427778

ഇന്റർവ്യൂ മാറ്റിവെച്ചു
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തൃശൂർ ജില്ലാ ഓഫീസിൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്/  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് കക താത്കാലിക തസ്തികയിലേക്ക് ജനുവരി 31ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ  കോവിഡ്  വ്യാപന പശ്ചാത്തലത്തിൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസ് സർവ്വകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി ലൈവ് സ്‌റ്റോക്ക് ഫാം ആന്റ് ഫോഡർ റിസർച്ച് ഡെവലപ്പ്‌മെന്റ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം ദൈർഘ്യമുള്ള 'ഫോഡർ ക്രോപ് ഡെവലപ്പ്‌മെന്റ് ആർമി' യിലേയ്ക്ക് 202223 വർഷത്തേക്കുള അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസം 5000 രൂപയാണ് സ്‌റ്റെപെന്റ്. അപേക്ഷകർ ഒല്ലൂക്കര, വെള്ളാനിക്കര, നടത്തട, മാടക്കത്തറ, മുളയം, കൊഴുക്കുള്ളി, പാണഞ്ചേരി, പീച്ചി വില്ലേജിൽ സ്ഥിര താമസമുള്ളവരും 18 നും 40 നും ഇടയിൽ പ്രായമുള്ളവരും, നല്ല കായിക ക്ഷമതയുള്ളവരുമായിരിക്കണം. പത്താം ക്ലാസിൽ കൂടുതൽ യോഗ്യതയില്ലാത്തവരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പരിശീലനാർത്ഥികൾ 5250 രൂപ സർവ്വകലാശാലയിലേക്ക് അടക്കേണ്ടതാണ്.  പരിശീലനത്തിനായുള്ള സൗജന്യ അപേക്ഷ ഫോറം www.kvasu.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും അല്ലെങ്കിൽ യൂണിവേഴ്‌സിറ്റി ലൈവ് സ്‌റ്റോക്ക് ഫാം, മണ്ണുത്തി ഓഫീസിൽ നിന്നും ഫെബ്രുവരി 5 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സഹിതം ഫെബ്രുവരി 10 ന് മുൻപായി തപാൽ മുഖേനയോ നേരിട്ടോ കോഴ്‌സ് ഡയറക്ടർ, ഫോഡർ ക്രോപ് ഡെവലമെന്റ് ആർമി, യു എൽ എഫ് ആന്റ് എഫ് ആർ ഡി എസ്, മണ്ണുത്തി, തൃശൂർ 680651 എന്ന പേരിൽ ലഭിക്കണം. ഫോൺ: 04872370302

അപേക്ഷ ക്ഷണിച്ചു
തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൽ നിന്നും  2021-22 സാമ്പത്തിക വർഷത്തെ ബയോഗ്യാസ് പ്ലാൻറ്, ബയോ കമ്പോസ്റ്റ് ബിൻ, പോർട്ടബിൾ ബയോബിൻ, ബയോ ഡൈജസ്റ്റർ പോട്ട് എന്നിവ വേണ്ടവർക്ക് ഫെബ്രുവരി 20 വരെ അപേക്ഷ സമർപ്പിക്കാം.  അപേക്ഷകൾ കൗൺസിലർമാർ മുഖാന്തിരമോ, നേരിട്ടോ കോർപ്പറേഷനിലെ ആരോഗ്യ വിഭാഗത്തിൽ സമർപ്പിച്ച് ഗുണഭോക്തൃ വിഹിതം അടവാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷൻ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടാം.



Post a Comment

0 Comments