പട്ടിക്കാട്. ദേശീയപാതയിൽ ഹൈവേ ജങ്ഷനിലെ അടിപ്പാതയ്ക്ക് മുകളിലൂടെയുള്ള റോഡിന്റെ പണികൾ ഉടൻ പൂർത്തിയാകും. അടിപ്പാതയുടെ കിഴക്ക് ഭാഗം വരെയുള്ള ടാറിങ് നിലവിൽ പൂർത്തിയായിട്ടുണ്ട്. ഹൈവേ ജങ്ഷനിലെയും പീച്ചിറോഡ് ജ്ങഷനിലെയും അടിപ്പാതകൾക്ക് ഇടയിലുള്ള ഭാഗം മണ്ണിട്ട് നികത്തുന്ന പണികൾ ആയിരുന്നു നടന്നുകൊണ്ടിരുന്നത്. അവ പൂർത്തിയായിട്ടുണ്ട്. ഇരുഭാഗത്തേയും സംരക്ഷണ ഭിത്തിക്കായി മിനി ഗർഡറുകൾ സ്ഥാപിക്കുന്ന പണികളും അവസാന ഘട്ടത്തിലാണ്. ഈഭാഗം ടാറിങ് നടത്തുന്നതിന് മുന്നോടിയായി ജിഎസ്ബി മെറ്റീരിയൽ ഉപയോഗിച്ച് ഉറപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതിന് ശേഷം ടാറിങ് നടത്തും. അടിപ്പാതകളുടെ പടിഞ്ഞാറ് ഭാഗത്താണ് കൂടുതൽ പണികൾ പൂർത്തിയാകാനുള്ളത്. ഈഭാഗം മണ്ണിട്ട് നികത്തുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. നിലവിൽ നിർമ്മാണപ്രവർത്തനങ്ങൾ വളരെ വേഗതയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ അടിപ്പാതയുമായി ബന്ധപ്പെട്ട എല്ലാ പണികളും പൂർത്തിയാക്കാൻ കഴിയുമെന്ന് കമ്പനി പിആർഒ അജിത്ത് പ്രസാദ് പറഞ്ഞു.
0 Comments