മുക്കാട്ടുകര. സ്വാമി വിവേകാനന്ദന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് മുക്കാട്ടുകരയിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ 'നാം ഒന്ന്' ക്യാമ്പയിൻ നടത്തി. വിവേകാനന്ദ ജ്യോതി തെളിയിച്ചു. കെഎയു പെൻഷണേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വി.ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജെൻസൻ ജോസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. പുതിയ രൂപത്തിലും ഭാവത്തിലും തിന്മ സമൂഹത്തിൽ വേരു പിടിക്കുമ്പോൾ അവ തിരിച്ചറിയാനുള്ള ജാഗ്രത നമുക്കുണ്ടാകണമെന്ന് ജെൻസൻ പറഞ്ഞു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് ജോൺസൻ ആവോക്കാരൻ മുഖ്യ പ്രഭാഷണം നടത്തി. വർഗ്ഗീസ് വടക്കൻ, ജോസ് കുന്നപ്പിള്ളി, സി.ജി.സുബ്രഹ്മണ്യൻ, ഇ.എസ്.മാധവൻ, കെ.കെ ആന്റോ, നിധിൻ ജോസ്, കെ.ജെ ജോബി, കെ.കെശശി, ആർ, മഹേഷ്, വിഷ്ണു വേണു, ജോസ് വടക്കൻ എന്നിവർ പ്രസംഗിച്ചു.
0 Comments