മയിലാട്ടുംപാറ ഗ്രാമ സഭ ചേർന്നു



പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മയിലാട്ടുംപാറയിൽ വാർഡ്‌മെമ്പർ സ്വപ്‌ന രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭായോഗം പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡിലെ തൊഴിലുറപ്പു പദ്ധതി ആക്ഷൻ പ്ലാനിന് അംഗീകാരം നൽകി. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റുപയോഗിച്ച് നടപ്പിലാക്കാവുന്ന പദ്ധതികളെക്കുറിച്ചുള്ള ആലോചനകളും നടന്നു.  വാർഡ് വികസനസമിതി കൺവീനർ എം.പി സാബു, ജിനേഷ് പീച്ചി തുടങ്ങിയവർ പ്രസംഗിച്ചു.




Post a Comment

0 Comments