താമരവെള്ളച്ചാൽ വാർഡ് ഗ്രാമസഭ ചേർന്നു


പീച്ചി. പതിനാലാം വാർഡ് താമരവെള്ളച്ചാൽ ഗ്രാമസഭ വാർഡ് മെമ്പർ അജിത മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ പ്രേമദാസ് 2022-23 ലെ പദ്ധതികളെക്കുറിച്ച് വിശദീകരണം നടത്തി. വാർഡ് വികസന കൺവീനർ ബിജുമോൻ, സോജൻ ജയപ്രകാശ് എന്നിവർ സംസാരിച്ചു. അംഗനവാടി ടീച്ചർമാർ, ആശാ വർക്കർ, മേറ്റ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments