പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൂട്ടാല വാർഡിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. ഇമ്മട്ടി പറമ്പ് മേഖലയിൽ കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി തന്നെ. അധികാരികൾക്ക് പരാതികൾ സമർപ്പിച്ചിട്ടും, കുടിവെള്ള ക്ഷാമത്തിന് ഇപ്പോഴും പരിഹാരമായില്ല. സാധാരണയായി ആഴ്ചയിൽ രണ്ടു ദിവസമാണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്താറുള്ളത്. അതും നിലച്ചതോടെ നാട്ടുകാർ പ്രതിസന്ധിയിലായി. ഇതേ തുടർന്ന് വാർഡ് മെമ്പർ സി.എസ് ശ്രീജുവിന്റെ നേതൃത്വത്തിൽ ടാങ്കറിൽ കുടിവെള്ളമെത്തിച്ച് പ്രദേശവാസികൾക്ക് വിതരണം നടത്തുകയായിരുന്നു. വാർഡിലെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നും, കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധം ഉൾപെടെയുള്ള സമരങ്ങളുമായി വാർഡിലെ ജനങ്ങളോടൊപ്പം മുന്നോട്ട് പോകുമെന്നും മെമ്പർ അറിയിച്ചു. വാർഡ് വികസന സമിതി അംഗങ്ങളായ പ്രവീൺ രാജു, സജാദ് ഇബ്രാഹിം എന്നിവരും മെമ്പറോടോപ്പമുണ്ടായിരുന്നു
0 Comments