പീച്ചി. മയിലാട്ടുംപാറ പൂളച്ചോട് അങ്കണവാടിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഒരുമ വയോജന കുടുംബശ്രീയുടെ പുതുവത്സര ആഘോഷം നടത്തി. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.ടി. ജോൺ അധ്യക്ഷത വഹിച്ചു. അങ്കണവാടി ടിച്ചർ അനു ഷാജി ആശംസകൾ അർപ്പിച്ചു. 60 വയസ്സിലേറെ പ്രായമുള്ള വയോജനങ്ങൾ ചേർന്ന് 12 വർഷം മുമ്പാണ് ഒരുമ വയോജന കുടുംബശ്രീ കൂട്ടായ്മ രൂപീകരിച്ചത്. കഴിഞ്ഞ വർഷം കുടുംബശ്രീയുടെ ആനുകൂല്യവും ഇവർക്ക് ലഭിച്ചിരുന്നു.
0 Comments