പീച്ചി ജലനിധിക്ക് പുതിയ നേതൃത്വം

പട്ടിക്കാട്. ജലനിധി പീച്ചി സ്‌കീം ലെവൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് പുതിയ നേതൃത്വമായി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ ഇന്നു ചേർന്ന ജലനിധിയുടെ പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എസ്.വി മത്തായി (പ്രസിഡണ്ട്), നന്ദകുമാർ (സെക്രട്ടറി), ഷിജി (ട്രഷറർ), കെ.പി ബേബി (വൈസ് പ്രസിഡണ്ട്), റോയ് തോമസ് (ജോ.സെക്രട്ടറി), ഇ.പി ബേബി, ശ്രീനിവാസൻ, ജിന്റോ, മോളി രാജൻ (കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ. 2014ന് ശേഷം അദ്യമായാണ് പൊതുയോഗം ചേർന്ന് നിർദ്ദിഷ്ട രീതിയിലുള്ള  തിരഞ്ഞെടുപ്പ് പീച്ചി ജലനിധിയിൽ നടന്നത്. ഗുണഭോക്തൃ സമിതികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എസ്എൽഇസി പ്രതിനിധികൾക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നത്. 23 ഗുണഭോക്തൃ സമിതികളിൽ നിലവിൽ ജലവിതരണം നടക്കുന്നുണ്ട്. 17 ഗുണഭോക്തൃസമിതികൾ പൊതുയോഗത്തിൽ പങ്കെടുത്തു. ജലനിധിയുടെ തുടർപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും യോഗത്തിൽ ഉയർന്നില്ല. പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഭാവി പരിപാടികളിൽ തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പറഞ്ഞു.  



Post a Comment

0 Comments