തൃശൂർ ജില്ല ബി കാറ്റഗറിയിൽ; നിയന്ത്രണങ്ങൾ ഇങ്ങനെ.


തൃശൂർ. കോവിഡ് വ്യാപനം വർധിച്ചതോടെ ജില്ല ബി കാറ്റഗറിയിൽ ആയി. പൊതുപരിപാടികൾ നടത്താൻ ഇനി അനുമതിയില്ല. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പരിപാടികൾക്കെല്ലാം വിലക്ക് ബാധകം. മതപരമായ ആരാധനകൾ ഓൺലൈനിൽ മാത്രം. വിവാഹം മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ മാത്രം. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗികളിൽ 10 ശതമാനത്തിലേറെ കോവിഡ് രോഗികൾ ആകുമ്പോഴും ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്ക് ജനുവരി 1ൽ നിന്ന് ഇരട്ടിയിലേക്ക് കൂടുമ്പോഴും ആണ് ബി കാറ്റഗറിയിൽ ആകുന്നത്.


Post a Comment

0 Comments