ഒന്നാം വാർഡ് പാണഞ്ചേരിയിൽ ഗ്രാമസഭ ചേർന്നു


പാണഞ്ചേരി. പഞ്ചായത്തിൽ 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ ഉൾപ്പെടുത്തി 2022-23 വർഷത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ രൂപരേഖ ഉൾപ്പെടെയുള്ള കാര്യങ്ങൾ തയ്യാറാക്കുന്നതിനായി വിവിധ വാർഡുകളിൽ ഗ്രാമസഭ ചേരുന്നു. ഇതിന്റെ ഭാഗമായി ഒന്നാം വാർഡ് പാണഞ്ചേരിയിലെ ഗ്രാമസഭ വാർഡ് മെമ്പർ ജയകുമാർ ആദംകാവിലിന്റെ അധ്യക്ഷതയിൽ ചേർന്നു. ചെമ്പൂത്ര ശ്രീ ഭദ്ര കല്യാണ മണ്ഡപത്തിൽ വെച്ച് രാവിലെ ചേർന്ന ഗ്രാമസഭയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ പദ്ധതികളെക്കുറിച്ച് വിശദീകരണം നൽകി. വാർഡ് വികസന കൺവീനർ ജയൻ പൂശ്ശേരി, പഞ്ചായത്ത് കോഡിനേറ്റർ രാഖി, മുൻ മെമ്പർ ഭാസ്‌കരൻ ആദംകാവിൽ, സന്ദീപ്, ആശാവർക്കർമാർ, അംഗനവാടി ടീച്ചർമാർ, എഡിഎസ്-സിഡിഎസ് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആർആർടി അംഗങ്ങൾ, വോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments