കാട്ടാന തകർത്ത വൈദ്യുതി വേലികൾ ഫോറസ്റ്റ് വാച്ചർമാർ പുനസ്ഥാപിക്കുന്നു


പീച്ചി. മയിലാട്ടുംപാറ മേഖലയിൽ കാട്ടാന തകർത്ത വൈദ്യുതി വേലികൾ ഫോറസ്റ്റ്‌ വാച്ചർമാരുടെ നേതൃത്വത്തിൽ തകരാർ പരിഹരിച്ച് പുനസ്ഥാപിച്ചു. കാട്ടാനയാക്രമണം വ്യാപകമായതോടെ  വിവിധ മേഖലകളിലായി സോളാർ വൈദ്യുതി വേലിയുടെ നിരവധി പോസ്റ്റുകൾ കാട്ടാന തകർത്തിട്ടുണ്ട്. ഫോറസ്റ്റ് വാച്ചർമാരുടെ നേതൃത്വത്തിൽ അവ പുനസ്ഥാപിച്ചു വരികയാണ്. കഴിഞ്ഞ ദിവസം മയിലാട്ടുംപാറയിൽ കാട്ടാനയങ്ങിയ പ്രദേശങ്ങൾ ഫോറസ്റ്റർ ആർ അജിയുടെ  നേതൃത്വത്തിൽ വനപാലകസംഘം  സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിച്ചു.



Post a Comment

0 Comments