കാൻ തൃശൂരിന് പാണഞ്ചേരിയിൽ സ്വീകരണം നൽകി


പട്ടിക്കാട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന ക്യാൻസർ നിയന്ത്രണ പരിപാടി കാൻ തൃശൂരിന് പട്ടിക്കാട് സെന്ററിൽ സ്വീകരണം നൽകി. കലാഭവൻ ആർടിസ്റ്റ് ക്ലബ് നയിക്കുന്ന കാൻസർ ബോധവൽക്കരണ കലാജാഥയിൽ കലാപ്രകടനങ്ങളോടൊപ്പം ജില്ലയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ വീഡിയോ സന്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കലാജാഥ എട്ടു ദിവസം കൊണ്ട് ജില്ലയിലെ 46 കേന്ദ്രങ്ങളിൽ പരിപാടി അവതരിപ്പിക്കും. പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ,  പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, പഞ്ചായത്തംഗം ആനി ജോയി, ഹെൽത്ത് ഇൻസ്‌പെക്ടർ റെജി.വി മാത്യൂ, ടീം കോർഡിനേറ്റർ പത്മവെൽ തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments