ജില്ലയിൽ കോവിഡ് പ്രതിരോധം ശക്തമാക്കും. മന്ത്രിമാരുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ചേർന്നു


തൃശൂർ. ജില്ലയിൽ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാൻ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, ആർ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനതലത്തിൽ കോവിഡ് പ്രതിരോധ ബോധവൽക്കരണം ശക്തമാക്കാനും നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനും യോഗം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. നിലവിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാണെങ്കിലും കൂടുതൽ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ആവശ്യമായ ഇടങ്ങളിൽ സിഎഫ്എൽടിസികൾ (കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ), 

ഡിസിസികൾ (ഡൊമിസൈൽ കെയർ സെന്റർ) എന്നിവ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ കോവിഡിന്റെ തുടക്ക കാലത്തുണ്ടായിരുന്നതു പോലെ വാർഡ് തലത്തിലെ ആർആർടികൾ പുനസ്ഥാപിക്കാനും കോവിഡ് രോഗികളുടെ ഹോം ഐസൊലേഷനും സമ്പർക്ക രോഗികളുടെ ക്വാറന്റൈനും ശക്തിപ്പെടുത്താനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഇതിനായി രണ്ടു ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപനങ്ങൾ യോഗം ചേർന്ന് ആവശ്യമായ നടപടികൾ കൈക്കൊള്ളണം. 




Post a Comment

0 Comments