മകരചൊവ്വ മഹോത്സവം: ആവേശമുയർത്തി കൂട്ടിയെഴുന്നെള്ളിപ്പ്


പട്ടിക്കാട്. കടുത്ത കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആവേശമൊട്ടും ചോരാതെ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ ഉത്സവം ആഘോഷിച്ചു. പൂരം വരവേൽപ്പും കൂട്ടിയെഴുന്നെള്ളിപ്പും ഭക്തിനിർഭരവും ആവേശകരവുമായി. അഞ്ച് ദേശങ്ങളിൽ നിന്നു മാത്രമാണ് ഇത്തവണ പൂരം എഴുന്നെള്ളിപ്പ് ഉണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് നാല് മുതൽ ദേശ പൂരങ്ങളെ വരവേറ്റു. ആറ് മണി മുതൽ 7.30 വരെ കൂട്ടിയെഴുന്നെള്ളിപ്പ് നടന്നു. ചേറൂർ ശ്രീജിത്ത് മാരാരുടെ പ്രമാണത്തിൽ
 

കൊട്ടിക്കയറിയ പാണ്ടിമേളം കൂട്ടിയെഴുന്നെള്ളിപ്പിന് അകമ്പടിയേകി. ചെമ്പൂത്ര വടക്കേ ദേശത്തിനു വേണ്ടി കുട്ടം കുളങ്ങര അർജുനൻ ഭഗവതിയുടെ തിടമ്പേറ്റി. ബുധനാഴ്ച പുലർച്ചെയും കൂട്ടിയെഴുന്നെള്ളിപ്പ് ഉണ്ടാകും. തുടർന്ന് രാവിലെ  ഒറു കുളങ്ങരയിൽ നടക്കുന്ന ആറാട്ടോടെ മകരച്ചൊവ്വ മഹോത്സവത്തിന് കൊടിയിറങ്ങും. ക്ഷേത്രം തന്ത്രി മുണ്ടാരപ്പിള്ളി മനയ്ക്കൽ മുരളീകൃഷ്ണൻ നമ്പൂതിരി ക്ഷേത്രാചാര ചടങ്ങുകൾക്കും വിവിധ കർമ്മങ്ങൾക്കും മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭരണ സമിതി പ്രസിഡണ്ട് കെ.കെ രാജേഷ്, സെക്രട്ടറി കെ.ടി ഉണ്ണികൃഷ്ണൻ ട്രഷറർ വി.കെ ചന്ദ്രൻ എന്നിവർ  ഉത്സവാഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


Post a Comment

0 Comments