നിർമ്മാണം പൂർത്തിയായിട്ട് മാസങ്ങളായി. ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ ഇതുവരെ തുറന്നു നൽകിയില്ല


പട്ടിക്കാട്. നിർമ്മാണം പൂർത്തിയായിട്ടും പട്ടിക്കാട് ടികെആർ ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ ഇതുവരെ തുറന്ന് നൽകിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പ്രദേശത്തെ സർക്കാർ ഓഫീസുകളിൽ എത്തുന്ന ആളുകൾക്കും യാത്രക്കാർക്കും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുവാൻ മറ്റ് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ആണ് ബസ് സ്റ്റാന്റിൽ ഇപ്രകാരം ഒരു സൗകര്യം ഒരുക്കാൻ അധികൃതർ തയ്യാറായത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും
 

കംഫർട്ട് സ്റ്റേഷൻ പൊതുജനങ്ങൾക്ക് തുറന്ന് നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ സമീപത്തെ കാനയിലാണ് യാത്രക്കാർ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത്. ഇത് പ്രദേശത്തെ വ്യാപാരികൾക്കും യാത്രക്കാർക്കും സമീപവാസികൾക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കോവിഡ് മഹാമാരിക്കും, പകർച്ച വ്യാധിക്കും എതിരെ പഞ്ചായത്ത് നടപടികൾ സ്വീകരിക്കുകയും ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുമ്പോൾ നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള സൗകര്യം പൊതുജനങ്ങൾക്ക് വേണ്ടി ചെയ്തു നൽകണമെന്ന് പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.



Post a Comment

0 Comments