വിദ്യാർത്ഥി രാഷ്ട്രീയം കാലഘട്ടത്തിന്റെ അനിവാര്യത ; എഐഎസ്എഫ്

എഐഎസ്എഫ് ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് ജില്ല വൈസ്പ്രസിഡണ്ട് അഖിലേഷ് സംസാരിക്കുന്നു

പട്ടിക്കാട്. മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വർഗ്ഗീയത പടർന്നുകൊണ്ടിരിക്കുന്ന ആപത്കരമായ സാഹചര്യത്തിൽ വിദ്യാർഥികൾ ആശയപരമായ നല്ല രാഷ്ട്രീയപ്രവർത്തനങ്ങളിലൂടെ പൊതു രംഗത്ത് കടന്നുവരേണ്ടത് അനിവാര്യതയാണെന്ന് എഐഎസ്എഫ് പാണഞ്ചേരി  ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ല വൈസ് പ്രസിഡണ്ട് അഖിലേഷ് പറഞ്ഞു. മണ്ഡലം, ജില്ല, സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമായി  യുണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചതിനെ 

തുടർന്നാണ്  ലോക്കൽ സമ്മേളനം നടത്തിയത്. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ചു നടത്തിയ സമ്മേളനത്തിന്  എഐവൈഎഫ് ഒല്ലൂർ മണ്ഡലം പ്രസിഡണ്ട്  ജിനേഷ് പീച്ചി അധ്യക്ഷത വഹിച്ചു, സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയമ്പാറ. എഐവൈഎഫ് മണ്ഡലം സെക്രട്ടറി അഖിൽ, എഐഎസ്എഫ്  മണ്ഡലം സെക്രട്ടറി ഫായിസ്  തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി മുഫസീന (സെക്രട്ടറി), അരുൺകുമാർ (പ്രസിഡണ്ട്) അലൻ (വൈസ് പ്രസിഡണ്ട്), അലൻജീസ് (ജോ. സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.




Post a Comment

0 Comments