പുതുവർഷത്തിൽ സൗജന്യ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ട് ചെമ്പൂത്രയിലെ വി. മറിയം വീട് വൃദ്ധസദനം

പട്ടിക്കാട്. വിശന്നു വലയുന്നവർക്ക് എല്ലാ ദിവസവും സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നതിനുള്ള പദ്ധതിക്ക് പുതുവർഷത്തിൽ ആരംഭം കുറിക്കുകയാണ് പട്ടിക്കാട് ചെമ്പുത്രയിലെ വിശുദ്ധ മറിയം വീട് എന്ന വൃദ്ധസദനം. ദാരിദ്ര്യം എന്ന തിന്മയ്‌ക്കെതിരെയുള്ള ഒരു പോരാട്ടത്തിനുകൂടിയാണ്  ഈ വൃദ്ധസദനത്തിന്റെ അധികൃതരും അവർക്ക് പിന്തുണയുമായി ഒപ്പമുള്ളവരും തുടക്കമിടുന്നത്. ഇന്നു മുതൽ സൗജന്യ ഉച്ചഭക്ഷണ പദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ് നിർവഹിച്ചു. വാർഡ് മെമ്പറും 

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സാവിത്രി സദാനന്ദൻ, സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയമ്പാറ, ഫാ തോമസ് വർഗീസ് കണ്ണേത്ത് കോർ എപ്പിസ്‌കോപ്പ, ഫാ. സി.പി വർഗീസ്, ഫാ. ബേസിൽ പൗലോസ്  തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സുമനസ്സുകളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായ സഹകരണങ്ങളാണ് പദ്ധതിയുടെ പിൻബലം. ഇപ്പോൾ  എല്ലാ ദിവസവും 30 പേർക്കാണ്  സൗജന്യ ഉച്ചഭക്ഷണം നൽകുന്നത്.  കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ആകുന്ന മുറയ്ക്ക് കൂടുതൽ പേർക്ക് ഉച്ചഭക്ഷണം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് വൃദ്ധസദനത്തിന്റെ അധികൃതർ പറഞ്ഞു.  



Post a Comment

0 Comments