മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനം വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു


പീച്ചി. പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനം വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു. വിലങ്ങന്നൂർ ഇന്ദിരാ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ വെച്ച് നടന്ന ചടങ്ങ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ്  ഉദ്ഘാടനം ചെയ്തു. പീച്ചി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ സുശീല രാജൻ, ഷൈജു കുര്യൻ, സി.എസ് ശ്രീജു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രവീൺ രാജു, സജി താന്നിക്കൽ, വിനോദ് ടി ബി, പൗലോസ് കോയകാടൻ, സി ഡി ആന്റണി, ലിസി മാത്യു, രാജു കാവിയത്, ജിഫിൻ ജോയ്, ഷിബു പീറ്റർ, സജാദ് ഇബ്രാഹിം, ബാബു വള്ളംകുളം, സിബിൻ ജോസഫ്, ഉല്ലാസ് പോൾ, ബേസിൽ തമ്പി, ടോമി തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments