വഴക്കുംപാറ. ദേശീയപാത സർവ്വീസ് റോഡിൽ വഴക്കുംപാറ സെന്ററിന് സമീപം ലോറി അപകടത്തിൽ പെട്ടു. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന തമിഴ്‌നാട് രെജിസ്‌ട്രേഷനിൽ ഉള്ള ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. കുതിരാൻ ഒന്നാം തുരങ്കം കഴിഞ്ഞ് ഒറ്റവരി പാതയിലൂടെ മുന്നോട്ട് പോകുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. ബ്രേക്ക് തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപത്തെ കാനയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു.
0 Comments