കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു


പട്ടിക്കാട്. പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനം പട്ടിക്കാട് ഐഎൻടിയുസി യൂണിയൻ ഓഫീസ് പരിസരത്തു ആചരിച്ചു. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി അഭിലാഷ് ഗാന്ധി അനുസ്മരണപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രവീൺ രാജു, ടി.വി ജോൺ, എ.സി മത്തായി, കെ.ബി ലിബിഷ്, കെ.എം പൗലോസ്, ശ്രീജു സി.എസ്., ജിഫിൻ ജോയ്, സജാദ് ഇബ്രാഹിം, ചെറിയാൻ തോമസ്, റീന ജോൺ, ജിതിൻ മൈക്കൽ, പ്രേമൻ, അഭി തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments