പീച്ചി ഗവ.ആശുപത്രിക്ക് സമീപം അറവ് മാലിന്യം തള്ളിയ നിലയിൽ


പീച്ചി. ഗവൺമെന്റ് ആശുപത്രിക്ക് മുന്നിൽ സാമൂഹ്യ വിരുദ്ധർ അറവ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. നിലവിൽ ആശുപത്രിയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. രാത്രി സമയത്ത് പ്രദേശത്ത് ആളുകളും കുറവാണ്. രാവിലെ എത്തിയ തൊഴിലാളികൾ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അറവ് മാലിന്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പീച്ചിഡാം റിസർവോയറിന് ഉള്ളിലായാണ് മാലിന്യം തള്ളിയിട്ടുള്ളത്. പ്രദേശത്ത് രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമുള്ളതായി നാട്ടുകാർ പറഞ്ഞു. പീച്ചിഡാമും പരിസര പ്രദേശങ്ങളും വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ മാലിന്യ മുക്ത മേഖലയായി സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാൽ ബന്ധപ്പെട്ട അധികൃതർ വേണ്ടത്ര പ്രാധാന്യം ഈ വിഷയത്തിൽ നൽകാറില്ലെന്നും നാട്ടുകാർ ആരോപിച്ചു.


Post a Comment

0 Comments