പട്ടിക്കാട് മാർ തോമാ ശ്ലീഹ പള്ളി തിരുനാളിന് കൊടിയേറി


പട്ടിക്കാട്. മാർ തോമാ ശ്ലീഹ പള്ളിയിലെ 222-ാം ദിൻഹാ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. കെ.ആർ ഈനാശു കൊടിയേറ്റി. ജനുവരി 6 ന് തുടങ്ങിയ തിരുനാൾ നാളെ സമാപിക്കും. ഇന്ന് വൈകീട്ട് 7ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഡോ.മാർ അപ്രേം മെത്രാപ്പോലീത്ത, മാർ ഔഗീൻ കുരിയാക്കോസ് എപ്പിസ്‌ക്കോപ്പ എന്നിവർക്ക് സ്വീകരണവും, സ്വർണ്ണമെഡൽ ജേതാവായ ഫെബിൻ ഷാജു, വേൾഡ് റെക്കോർഡ് ജേതാവായ എയ്ദൻ ലുക്ക് എന്നിവരെ അനുമോദിക്കുകയും ചെയ്യും.  കൺവീനർ കെ.ഡി സൈമൺ, കൈക്കാരന്മാരായ എ.വി ഷാജു, ജെയ്‌സൺ ചീരമ്പൻ, ട്രഷറർ ബിജു പൊൻമാണി തുടങ്ങിയവർ നേതൃത്വം നൽകി. 

Post a Comment

0 Comments