ചുവന്നമണ്ണ് സെന്റ് ജോസഫ് പള്ളിയിലെ തിരുന്നാളിന് കൊടിയേറി


ചുവന്നമണ്ണ്. സെന്റ് ജോസഫ് പള്ളിയിലെ തിരുന്നാളിന് കൊടിയേറി. പട്ടിക്കാട് ഫൊറോന ഇടവക വികാരി ഫാ.ജോൺ അയ്യങ്കാനയിൽ കൊടിയേറ്റി. ജനുവരി 15, 16,17 തീയ്യതികളിലാണ് തിരുനാൾ. ഇടവക വികാരി ഫാ.ആന്റോസ് എലുവത്തിങ്കൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ ജോണി കണ്ടത്തിൽ, കൈക്കാരൻമാരായ ജോസ് വല്ലൂരാൻ, സാജൻ ഊഴത്ത്, റെജി കരിപ്പായി, മറ്റു കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments