ഒല്ലൂർ കൃഷി സമൃദ്ധിയുടെ നറുക്കെടുപ്പ് നടത്തി



പട്ടിക്കാട്. ഒല്ലൂർ കൃഷി സമൃദ്ധിയുടെ ഭാഗമായി പട്ടിക്കാട് ഇ.വി.യു ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ശ്രീ ഹരിതം എന്റർപ്രൈസസിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നറുക്കെടുപ്പ് നടത്തി സമ്മാനങ്ങൾ നൽകി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, കൃഷി ഓഫീസർ ടി.ആർ അഭിമന്യു എന്നിവർ നേതൃത്വം നൽകി. മിനി മാത്യു, ലീലാമ്മ, വർഗീസ് എന്നിവരാണ് സമ്മാനാർഹർ. നന്ദകുമാർ, പി.വി ബാലൻ, ശോഭന തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments