മണ്ണുത്തി. പത്മശ്രീ നേടിയ മണ്ണുത്തി സ്വദേശിനിയായ ഡോക്ടർ ശോശാമ്മ ഐപ്പിനെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ് വീട്ടിൽ ചെന്ന് അനുമോദിച്ചു. ഉയരം കുറഞ്ഞ വെച്ചൂർ പശുവിനു വേണ്ടി ജീവിതം മാറ്റിവച്ച ശോശാമ്മ ഐപ്പിന് രാജ്യത്തിന്റെ നെറുകയോളം ഉയരത്തിൽ എത്താൻ പത്മപുരസ്‌കാരത്തിലൂടെ സാധിച്ചൂ എന്ന് കെ സി അഭിലാഷ് പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, മണ്ഡലം പ്രസിഡന്റ് എം.യു മുത്തു കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡൻറ് ബ്ലെസ്സൺ വർഗീസ്, സണ്ണി വാഴപ്പള്ളി, രാജേഷ് കുളങ്ങര, ജെൻസൺ ജോസ്, ജിജോ ജോർജ്, മിന്റോ സി ആന്റോ, രാജേഷ് സി.ജെ, വിപിൻ,സണ്ണി രാജൻ, വർഗീസ് വാഴപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
0 Comments