മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ പാണഞ്ചേരിയിൽ എത്തി


പട്ടിക്കാട്. മുൻ കെ.പി.സി.സി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം സുധീരൻ പാണഞ്ചേരിയിൽ എത്തി. പാണഞ്ചേരിയിലെ മുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒരാളും ദേശാഭിമാനി മുൻ എഡിറ്ററുമായിരുന്ന വി.എം രാധാകൃഷ്ണന്റെ വസതിയിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മുൻ എംഎൽഎ അനിൽ അക്കര, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ്, മുതിർന്ന കോൺഗ്രസ് നേതാവ് ഭാസ്‌കരൻ ആദംകാവിൽ, കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ തുടങ്ങിയവർ അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു.


Post a Comment

0 Comments