കണ്ണാറ. വാർഡ് തലത്തിൽ 2022-23 വർഷത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ രൂപരേഖ ഉൾപ്പെടെയുള്ള കാര്യങ്ങൾ തയ്യാറാക്കുന്നതിനായി പതിനാറാം വാർഡ് കണ്ണാറയിൽ ഗ്രാമസഭ ചേർന്നു. വാർഡ് മെമ്പർ രേഷ്മ സജീഷ് അധ്യക്ഷത വഹിച്ചു. കണ്ണാറ എ.യു.പി സ്‌കൂളിൽ വെച്ച് ചേർന്ന ഗ്രാമസഭയിൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.വി അനിത പദ്ധതികളെക്കുറിച്ച് വിശദീകരണം നൽകി. ജനകീയാസൂത്രണ സമിതി അംഗം എം ബാലകൃഷ്ണൻ, സോമൻ കൊളപ്പാറ, ആശാവർക്കർമാർ, അംഗനവാടി ടീച്ചർമാർ, എഡിഎസ്‌സിഡിഎസ് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആർആർടി അംഗങ്ങൾ, വോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments