പീച്ചി ലൂർദ്ദ് മാതാ പള്ളിയിൽ തിരുനാൾ ആഘോഷം


പീച്ചി. പരിശുദ്ധ ലൂർദ്ദ് മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ പീച്ചി ലൂർദ്ദ് മാതാ പള്ളിയിൽ ആഘോഷിച്ചു. ജനുവരി രണ്ട് ഞായറാഴ്ച മുളയം മേരിമാതാ മേജർ സെമിനാരിയിലെ  മോൺ. ജോർജ് മാനാടൻ തിരുനാളിന് കൊടിയേറ്റി. തിരുനാൾ ദിനമായ ഇന്ന്‌ രാവിലെ 10 മണിക്ക് ഫാ. ജിസ്‌മോൻ പൂണോലിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന അർപ്പിച്ച് തിരുനാൾ സന്ദേശം നൽകി. തിരുനാൾ ആഘോഷ പരിപാടികൾക്ക്  വികാരി ഫാ. ഫ്രാൻസിസ് തരകൻ, കൈക്കാരന്മാരായ ആൻറണി ചിറ്റിലപ്പള്ളി, ബെന്നി മലമേൽ, ലിവിൻ ആലയ്ക്കപ്പറമ്പിൽ, സാജു പാലത്തിങ്കൽ ജനറൽ കൺവീനർ ബെന്നി ഇലവുംതറപ്പിൽ ജോ.ജനറൽ കൺവീനർമാരായ ജോജു ചിറ്റിലപ്പള്ളി, സജി ഇലവുംതറപ്പിൽ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments