ഉമ്മൻചാണ്ടിയെത്തി; കമലയ്ക്ക് ഇനി പുതിയവീട്ടിൽ അന്തിയുറങ്ങാം

കമലയ്ക്ക് ഇസാഫ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കുന്നു

മുടിക്കോട്. ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വം അമ്പത്  വർഷം പിന്നിട്ട സാഹചര്യത്തിൽ ഇസാഫ് മുടിക്കോട്ടിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. മുടിക്കോട് ചാത്തംകുളത്ത് താമസിക്കുന്ന മുടിക്കോട്ടിൽ വീട്ടിൽ കമലയ്ക്ക് ആണ് വീട് ലഭിച്ചത്. ഇസാഫ് ആണ് 5 ലക്ഷം രൂപ ചെലവഴിച്ച് വീടു നിർമിച്ചു നൽകിയത്. ഇസാഫ് എം.ഡി പോൾ തോമസ്, വൈസ് പ്രസിഡന്റ് ജോർജ് തോമസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ, മുൻ എംഎൽഎ പി.എ മാധവൻ, വി. അബ്ദുറഹ്മാൻ കുട്ടി, കെപിസിസി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, ഡിസിസി വൈസ് പ്രസിഡണ്ട് ജോസഫ് ടാജറ്റ്, ജനറൽ സെക്രട്ടറി എം.എൽ ബേബി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി. അഭിലാഷ്,  പീച്ചി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബാബുതോമസ്, പാണഞ്ചേരി മണ്ഡലം പ്രസിഡണ്ട് കെ.പി. ചാക്കോച്ചൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രവീൺ രാജു, മുൻ മണ്ഡലം പ്രസിഡണ്ടുമായ ഷിബു പോൾ, റോയ് കെ. ദേവസി, പഞ്ചായത്ത് മെമ്പർമാരായ ഷൈജു കുരിയൻ, സുശീല രാജൻ, സിഎസ് ശ്രീജു, മുൻ മെമ്പർ ഷിജോ പി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments