ജാഗ്രത സമിതി കൗമാരപ്രായക്കാർക്ക് ബോധവത്കരണ ക്ലാസ് നടത്തി


പട്ടിക്കാട്. ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ പാണഞ്ചേരി പഞ്ചായത്തിലെ പത്ത് വാർഡുകളിലെ കൗമാരപ്രായക്കാരായ കുട്ടികൾക്കായി 'ലൈംഗിക വിദ്യാഭ്യാസം' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ക്ലാസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൻ ഉഷ മോഹൻ അധ്യക്ഷയായിരുന്നു. കോർപ്പറേഷൻ ഡിവിഷൻ കൗൺസിലറും വിമലാ കോളേജ് റിസർച്ച് സ്‌കോളറുമായ അഡ്വ. വില്ലി ജിജോ ക്ലാസ്സെടുത്തു. ജൂലിയ ജോസ്, മേരി സണ്ണി തുടങ്ങിയവർ സംസാരിച്ചു. 40 കുട്ടികളും വാർഡ് മെമ്പർമാരും ക്ലാസ്സിൽ പങ്കെടുത്തു.





Post a Comment

0 Comments