സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയും വിദ്യാഭ്യാസ, സർക്കാർ ഓഫീസുകൾ ക്ലസ്റ്ററുകളായി മാറുകയും ചെയ്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോവിഡ് അവലോകനയോഗം ചേരും. മുഖ്യമന്ത്രി വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലായതിനാൽ ഓൺലൈനായാണ് പങ്കെടുക്കുക. സമ്പൂർണ്ണ ലോക്ഡൗൺ സർക്കാരിന്റെ പരിഗണനയിലില്ല. ആരോഗ്യവകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറിമാർ, ആരോഗ്യവിദഗ്ധർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുക്കും.
0 Comments