പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവത്തോട് അനുബന്ധിച്ച് പീച്ചി ജനമൈത്രി പോലീസ് സൗജന്യ മാസ്‌ക് വിതരണം നടത്തി. ക്ഷേത്ര മൈതാനിയിൽ ഭക്തജനങ്ങൾക്കും, കച്ചവടക്കാർക്കും മാസ്‌കുകൾ നൽകിയാണ് ജനമൈത്രി പോലീസ് മാതൃകയായത്. കോവിഡ് അതിതീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ പാണഞ്ചേരി പഞ്ചായത്തിലെ ജനങ്ങളുടെ സുരക്ഷ മുന്നിൽ കണ്ടാണ് ഇത്തരമൊരു സേവന പരിപാടിക്ക് മുന്നിട്ടിറങ്ങിയതെന്ന് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ഫ്രിൻസനും, സനിൽകുമാറും പറഞ്ഞു. കോവിഡ് സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങളും ജനങ്ങൾക്ക് കൈമാറി. പീച്ചി സിഐ എസ്.ഷുക്കൂർ നേതൃത്വം നൽകി.
0 Comments