കൂട്ടാല. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ഭർത്താവും ചേർന്ന് വീടുകയറി ആക്രമിച്ചതായി പരാതി. മുടിക്കോടിന് സമീപം കൂട്ടാലയിലാണ് സംഭവം. കുരിക്കൻപറമ്പിൽ ബേബി (56) ഭാര്യ സാലി (52) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ പട്ടിക്കാട് പീച്ചീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സാമ്പത്തികമായ വിഷയങ്ങളിൽ ഇരു കുടുംബങ്ങളും വാക്ക് തർക്കം നടന്നിരുന്നു. ഇതേതുടർന്നാണ് എട്ടോളം പേർ വീട്ടിൽ കയറി തങ്ങളെ ആക്രമിച്ചതെന്ന് ബേബിയും ഭാര്യ സാലിയും പറഞ്ഞു. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ എടുത്ത് ഇവരുടെ ദേഹത്തൊഴിച്ച് പച്ചക്ക് കത്തിക്കും എന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇവർക്ക് മക്കളില്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം സിഎസ് ശ്രീജു ആണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് പീച്ചി പോലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.
0 Comments