കുതിരാൻ. ഒന്നാം തുരങ്കത്തിൽ ലോറിയുടെ പിൻഭാഗം ഇടിച്ചു തകർന്ന ലൈറ്റുകളും ക്യാമറയും പുനസ്ഥാപിക്കാൻ വൈകുമെന്ന് കരാർ കമ്പനി. തുരങ്കത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകളും ക്യാമറകളും പ്രത്യേകം ഓർഡർ നൽകി എത്തിച്ചവയാണ്. അതുകൊണ്ടുതന്നെ വീണ്ടും ഓർഡർ നൽകി ഇവ എത്തണമെങ്കിൽ ഒരു മാസമെങ്കിലും വേണമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. തുരങ്കത്തിന്റെ കിഴക്ക് ഭാഗത്ത് 90 മീറ്റർ നീളത്തിലാണ് ക്യാമറകൾ, ലൈറ്റുകൾ, കേബിൾ ട്രേകൾ മുതലായവ തകർന്നിട്ടുള്ളത്. 104 ലൈറ്റുകൾ പൂർണ്ണമായും തകർന്നിരുന്നു. 10 ലക്ഷം രൂപയുടെ നഷ്ടമാണ് കരാർ കമ്പനി കണക്കാക്കിയിട്ടുള്ളത്.
0 Comments