പീച്ചിയിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിച്ചു.


പീച്ചി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനം പീച്ചിയിൽ ആഘോഷിച്ചു. വാർഡ് കോൺഗ്രസ് നടത്തിയ അനുസ്മരണം പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബാബു തോമസ് ഉദ്ഘാടനം ചെയ്തു . നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതവും അദ്ദേഹത്തിന്റെ പോരാട്ടവും എല്ലാ തലമുറകൾക്കും ആവേശവും രാജ്യത്തിന് അഭിമാനവുമാണെന്ന് ബാബുതോമസ് അനുസ്മരിച്ചു. വാർഡ് പ്രസിഡണ്ട് സി.ഡി. ആന്റണി അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ, ഡി കെ ടി എഫ് ജില്ലാ സെക്രട്ടറി റോയ് തോമസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജി താന്നിക്കൽ, ബൂത്ത് പ്രസിഡണ്ട് തങ്കായി കുര്യൻ, സെക്രട്ടറി സി.സി. ബിനു എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments