മട്ടുപ്പാവ് കൃഷിയ്ക്ക് ഗ്രോബാഗ്
ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം മട്ടുപ്പാവ് കൃഷിയ്ക്ക് ഗ്രോബാഗ് പദ്ധതി, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി നിറച്ച ഗ്രോബാഗും തൈകളും ആവശ്യമുള്ള ഗുണഭോക്താക്കൾ ഗുണഭോകൃത വിഹിതമായ 500 രൂപ ജനുവരി 31ന് മുമ്പായി കൃഷിഭവനിൽ അടവാക്കേണ്ടതാണ്.
തെങ്ങ് മുറിച്ച് മാറ്റി പുതിയ തൈകൾ നട്ടുപിടിപ്പിക്കൽ
ജനകീയാസൂത്രണ പദ്ധതി 2021-22 ഹരിതകേരം തെങ്ങ് മുറിച്ച് മാറ്റി പുതിയ തൈകൾ നട്ടുപിടിപ്പിക്കൽ എന്ന പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുള്ള കർഷകർ തെങ്ങുകൾ മുറിച്ച് മാറ്റിയ ശേഷം കൃഷിഭവനിൽ അറിയിക്കേണ്ടതാണ്.
0 Comments