മയിലാട്ടുംപാറയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

കാട്ടാന തകർത്ത വൈദ്യുതി വേലി
പീച്ചി. ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം മയിലാട്ടുംപാറ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നാശമുണ്ടായി. ഇന്നലെ രാത്രി രണ്ടു മണിയോടെ വൈദ്യുതിവേലി തകർത്ത് കോച്ചേരി ജോണിയുടെ കൃഷിയിടത്തിലിറങ്ങിയ ആന രണ്ട് തെങ്ങ്,  വാഴകൾ എന്നിവ നശിപ്പിച്ചു. പാറണായിൽ ബാബുവിന്റെ കൃഷിയിടത്തിലും ആനയിറങ്ങി. വൈദ്യുതി വേലികളൊന്നും കാട്ടാനയെ ചെറുക്കാൻ ഫലപ്രദമല്ല എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുകയാണ്. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം കാര്യമായി ഉണ്ടായിരുന്നില്ല. ഇനി ഏറെ കാലത്തേയ്ക്ക് ഈ പ്രദേശങ്ങളിൽ  കാട്ടാനകളുടെ ആക്രമണം  പതിവായി ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.




Post a Comment

0 Comments