കൂട്ടാലയിൽ നിന്ന് കാണാതായ ആടുകളെ കണ്ടെത്തി

പട്ടിക്കാട്. കൂട്ടാല കുന്നിൽ നിന്നും കാണാതായ  14 ആടുകളെയും ഇന്നു രാവിലെ കണ്ടെത്തി. മേയുന്നതിനിടെ കുന്നിന്റെ മറുവശത്തെത്തിയ ആട്ടിൻ കൂട്ടത്തിന് വഴി തെറ്റിയതിനെ തുടർന്നാണ് ഇന്നലെ വൈകീട്ട് അവ തിരികെ എത്താതിരുന്നത്. ഇന്നു രാവിലെയും തുടർന്ന തിരച്ചിലിനിടെയാണ് മുഴുവൻ ആടുകളെയും കണ്ടെത്തിയതെന്ന് ഉടമ കൂട്ടാല കതിരപ്പള്ളി  വേണു പറഞ്ഞു.  ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ആടുകളെ കാണാതായ വിവിരം അറിയുന്നത്. സാധാരണ മേയാൻ വിട്ടാൽ വൈകുന്നേരം ആകുമ്പോൾ തിരികെ വരാറുള്ള ആടുകൾ ഇന്നലെ നേരം വൈകിയിട്ടും തിരികെ എത്തിയില്ല. ഇതേ തുടർന്ന് പ്രദേശത്ത്  ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനയിരുന്നില്ലെന്ന് വാർഡ് മെമ്പർ സി.എസ് ശ്രീജു പറഞ്ഞു.



Post a Comment

0 Comments