മലയോര ഹൈവേ റൂട്ട് മാറ്റം സുപ്രീം കോടതി തള്ളി

പട്ടിക്കാട്. പാണഞ്ചേരി ഗ്രമാപഞ്ചായത്തിൽ മലയോര ഹൈവേയുടെ റൂട്ട് പുനർനിർണ്ണയിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അഡ്വ. ഷാജി കോടങ്കണ്ടത്ത് സമർപ്പിച്ച അപ്പീലിൽ ഇന്നലെ വാദം കേട്ട  ജസ്റ്റിസ് അബ്ദുൾ നാസർ, ജസ്റ്റിസ് കൃഷ്ണമുരാരി എന്നിവരുൾപ്പെട്ട  ബെഞ്ച് ആവശ്യം തള്ളി. ഇതോടെ പാണഞ്ചേരിയിലെ കിഴക്കൻ മലയോരമേഖലയുടെ വികസനംകൂടി സാധ്യമാകത്തക്ക വിധത്തിൽ മലയോര ഹൈവേ വരും എന്ന ജനങ്ങളുടെ പ്രതീക്ഷ അസ്തമിച്ചു. വികസനം പൂർത്തിയായ ആറുവരിപ്പാതയിലൂടെയും പീച്ചി ഡാം റോഡിലൂടെയും കടന്നുപോകുന്ന മലയോര ഹൈവേയുടെ റൂട്ട് മാറ്റി വഴുക്കുംപാറയിൽ നിന്ന് മേലേച്ചിറ, കന്നാലിച്ചാൽ, തെക്കുംപാടം, 

മഞ്ഞക്കുന്ന്, പൂേേളച്ചാട്, പട്ടിലുംകുഴി, പീച്ചി, വിലങ്ങന്നൂർ എന്നീ  മേഖലകളിലൂടെ വരണമെന്നത് ജനങ്ങളുടെ വലിയ ആവശ്യമായിരുന്നു. പാണഞ്ചേരിയിലെ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഇതിനായി വലിയ ക്യാമ്പയിനും സംഘടിപ്പിച്ചിരുന്നു. കെ.പി.സിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തും, പഞ്ചായത്തംഗങ്ങളായിരുന്ന കെ.പി എൽദോസും സാലി തങ്കച്ചനും ചേർന്ന് ഹൈക്കോടതിയൽ റൂട്ട് മാറ്റം ആവശ്യപ്പെട്ട് ഹർജിയും നൽകിയിരുന്നു. ഹർജിയിൽ ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് സർക്കാർ നൽകിയ വിശദീകരണത്തിൽ നിർമ്മാണത്തിലെ അധിക ചെലവും കാലതാമസവും എന്ന ന്യായം പറഞ്ഞ് സർക്കാർ റൂട്ട് മാറ്റമെന്ന ആവശ്യം നിരാരിക്കുകയാണുണ്ടായത്. തുടർന്നാണ് അഡ്വ. ഷാജി കോടങ്കണ്ടത്ത് സുപ്രീം കോടതിയെ സമീപിച്ചത്



Post a Comment

0 Comments