പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഏതാനും ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി പ്രസിഡണ്ട് പി.പി രവീന്ദ്രൻ അറിയിച്ചു. ഓഫീസ് പൂർണ്ണമായും അടച്ചിടുന്ന സാഹചര്യമില്ല. ഫ്രണ്ട് ഓഫീസിൽ അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. പകരം പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പെട്ടികളിൽ അപേക്ഷകൾ നിക്ഷേപിക്കാവുന്നതാണ്. ജീവനക്കാർക്കൊഴികെ മറ്റാർക്കും ഓഫീസിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുകയില്ലെന്നും പ്രസിഡണ്ട് പറഞ്ഞു.
0 Comments