കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃയോഗം ചേർന്നു

കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃയോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത് സംസാരിക്കുന്നു

മണ്ണുത്തി. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനായി നേതൃയോഗം ചേർന്നു. ബ്ലോക്ക് കോൺഗ്രസ്  പ്രസിഡണ്ട് കെ.സി അഭിലാഷ് അധ്യക്ഷത വഹിച്ചു. ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത്, ഡിസിസി പ്രസിഡണ്ട് ജോസ് വളളൂർ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. ബൂത്തുകളുടെ ചുമതലയുള്ള ഭാരവാഹികൾ,  മണ്ഡലത്തിലെ പ്രധാന നേതാക്കൾ, ബ്ലോക്ക് ഭാരവാഹികൾ, കോൺഗ്രസ്സിന്റെ പഞ്ചായത്ത് മെമ്പർമാർ, സൊസൈറ്റി മെമ്പർമാർ, ഡിസിസി ഭാരവാഹികളായ ടി. എം ചന്ദ്രൻ, എം.എൽ ബേബി, ടി.എം രാജീവ്, സിജോ കടവിൽ, ഡൊമിനിക്, മിൽമ ഡയറക്ടർ ബോർഡ് അംഗം ഭാസ്‌കരൻ ആദംകാവിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ  എം യു മുത്തു, ജേക്കബ് പോൾ, ബാബു തോമസ്, അഡ്വ. അജി, കെ.പി ചാക്കോച്ചൻ എന്നിവരും കെ.എൻ വിജയകുമാർ, ജോസ് പാലോക്കാരൻ, ഷിബു പോൾ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ്  ബിന്ദു കാട്ടുങ്ങൽ, യൂത്ത് കോൺഗ്രസ് അസംബ്ലി മണ്ഡലം പ്രസിഡണ്ട്  ജിത്ത് ചാക്കോ, കെഎസ്‌യു ബ്ലോക്ക് പ്രസിഡണ്ട് ബ്ലെസ്സൻ  വർഗീസ് തുടങ്ങിയവരും പങ്കെടുത്തു.



Post a Comment

0 Comments