ആറാംകല്ലിൽ ഒരാഴ്ചക്കുള്ളിൽ മൂന്ന് അപകടങ്ങൾ. തിരിഞ്ഞു നോക്കാതെ അധികൃതർ


പട്ടിക്കാട്. ആറാംകല്ലിൽ ദേശീയപാതക്കും സർവ്വീസ് റോഡിനും ഇടയിലായി അപകടക്കെണി ഒരുക്കി കാത്തിരിക്കുകയാണ് ദേശീയപാത നിർമ്മാണ കമ്പനി. ദേശീയപാതയിൽ അപകട മരണങ്ങൾ തുടർക്കഥയായിട്ടും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ. പാലക്കാട് ഭാഗത്തേക്ക് പോകുന്ന പാതയിൽ ആറാംകല്ല് കഴിഞ്ഞ് സർവ്വീസ് റോഡ് ദേശീയപാതയിലേക്ക് ചേരുന്ന ഭാഗത്താണ് ടാറിങിന് ഉപയോഗിക്കുന്ന ബിറ്റുമിൻ വേസ്റ്റ് ഉപേക്ഷിച്ച നിലയിൽ കുന്നുകൂട്ടി ഇട്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രണ്ട് ബൈക്കും ഒരു കാറും ഇവിടെ അപകടത്തിൽ പെട്ടു. സർവ്വീസ് റോഡിലൂടെ വന്ന്
 

ദേശീയപാതയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരും ദേശീയ പാതയിൽ നിന്നും സർവ്വീസ് റോഡിലേക്ക് ഇറങ്ങുന്നവരും ഒരുപോലെ അപകടത്തിൽ പെടാവുന്ന രീതിയിലാണ് ബിറ്റുമിൻ വേസ്റ്റ് കിടക്കുന്നത്. ഇവ അടുത്തെത്തുമ്പോൾ മാത്രമേ ശ്രദ്ധയിൽ പെടൂ എന്നതാണ് ഏറെ അപകടം. അപകടത്തിൽ പെട്ട യാത്രക്കാരുടെ അവസ്ഥ മനസിലാക്കിയ സമീപവാസികൾ ആണ് ഇവിടെ താൽക്കാലികമായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. എത്രയും വേഗം അധികൃതർ ഇടപെട്ട് ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ വലിയ അപകടങ്ങൾ പ്രദേശത്ത് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.



Post a Comment

0 Comments