പയ്യനം വാർഡിലെ ഗ്രാമസഭ ചേർന്നു


പയ്യനം. പതിനെട്ടാം വാർഡ് പയ്യനം ഗ്രാമസഭ വാർഡ് മെമ്പർ കെ.വി അനിതയുടെ അധ്യക്ഷതയിൽ ചേർന്നു. കഴിഞ്ഞ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വാർഡിനകത്തും പഞ്ചായത്തിലും സന്നദ്ധ പ്രവർത്തനം നടത്തിയ ആർആർടി അംഗങ്ങളായ അജീഷ് സത്യ, വിശ്വം, മനോജ് കുടിലുമാറ്റത്തിൽ, സജൻ മാത്യു, ബിബിൻ എം.ബി, അഭിജിത് പി എ, അജയകുമാർ ഒ.എസ്, എ.ജി സുബിൻകുമാർ എന്നിവരെയും ആശ വർക്കർ ജാനകി കുട്ടനെയും ആദരിച്ചു. നിലവിൽ വാർഡിലെ കുടിവെള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുവാനും തീരുമാനിച്ചു.


Post a Comment

0 Comments