പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു


പീച്ചി. ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ 
പ്രിൻസിപ്പൽ എ.ഗിരീഷൻ  പതാക ഉയർത്തി. റിട്ടയേഡ് എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ പി.കെ മുരളീധരൻ മുഖ്യ അതിഥിയായി പങ്കെടുത്തു. രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജാതി മത.രാഷ്ട്രീയ ചിന്തകൾ മാറ്റി നിർത്തി ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തി ഒരുമയോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് പി.ഡി വിൻസന്റ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് വി.സുകുമാരൻ, പി.ടി.എ വൈസ്.പ്രസിഡണ്ട് മുബീന, പി ടി എ നിർവാഹക സമിതി അംഗം ഗംഗാധരൻ, അധ്യാപകമാരായ കെ.എസ്  ശോഭ, എം മിനി, എം.പി സജിത, കെ. രഹന   ഓഫീസ്  അസിസ്റ്റൻറ് രജനി എന്നിവർ സംസാരിച്ചു.



Post a Comment

0 Comments