രാഷ്ട്രീയ സ്വയംസേവക സംഘം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു



പട്ടിക്കാട്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിൽ ചുവന്നമണ്ണ് സെന്ററിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ബിജോയ് ജോസ് പതാക ഉയർത്തി. ഭാരതത്തിന്റെ 75-ാം സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷക്കാലം നീണ്ട് നിൽക്കുന്ന അമൃത് മഹോത്സവം 2022 ആഘോഷിച്ച് വരികയാണ്. വന്ദേമാതരം ശാരദ ശശി ആലപിച്ചു. ബിഎംഎസ്സ്. ജില്ലാ സെക്രട്ടറി എം.എം വത്സൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ആർഎസ്സ്എസ്സ് പൂത്തൂർ ഖണ്ഡ് കാര്യകാരി സദസ്യൻ പി.കെ.വേണു, ജി.പി.പ്രസാദ്, സന്തോഷ്, വാർഡ് മെമ്പർ ജയകുമാർ ആദം കാവിൽ, ബിനോഷ്, സുനിൽ, ശരത്ത് മുട്ടത്ത്, പ്രദോഷ് വാക്കത്ത്, ബിജു, അനിൽ എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments