പയ്യനം. പുതുവർഷ ദിനത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പയ്യനം വാർഡിലെ തൊഴിലുറപ്പു തൊഴിലാളികൾ റോഡരികിലെ കാടു വെട്ടിത്തെളിച്ച് ശുചീകരണം നടത്തി. വെള്ളച്ചാൽ മുതൽ പുന്നചുവട് വരെയുള്ള പ്രധാന റോഡിന്റെ കാട് കയറിയിരുന്ന ഇരുവശങ്ങളുമാണ് വൃത്തിയാക്കിയത്. വാർഡ് മെമ്പർ കെ.വി അനിത തൊഴിലുറപ്പ് മാറ്റുമാരായ ടെസ്സി, മിനി, മേഴ്‌സി, സുനി, ലിബിയ, വത്സമ്മ എന്നിവരുടെ നേതൃത്വത്തിൽ എഴുപതോളം തൊഴിലുറപ്പു തൊഴിലാളികൾ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.
0 Comments