ഒരപ്പൻകെട്ട് അപകടം: ബിജെപി പീച്ചി മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി


കണ്ണാറ. ഒരപ്പൻകെട്ടിൽ വെള്ളിയാഴ്ച നടന്ന അപകടത്തെ തുടർന്നുണ്ടായ മണ്ണുത്തി സ്വദേശിനി ഡാരിസിന്റെ നിര്യാണത്തിൽ ബിജെപി പീച്ചി മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രദേശത്തേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നും, അപകട മേഖലകളിലെ പാറക്കെട്ടുകളിൽ കൈവരികൾ പിടിപ്പിച്ച് വിനോദ സഞ്ചാരികളുടെ ജീവന് സംരക്ഷണം നൽകണമെന്നും ബിജെപി പീച്ചി മണ്ഡലം പ്രസിഡണ്ട് പ്രനീഷ് നടുവിൽവളപ്പിൽ ആവശ്യപ്പെട്ടു. പ്രവർത്തകർക്കൊപ്പം സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറിമാരായ ബിനു അലക്‌സ്, പ്രമിൾ പ്രിയൻ, വൈസ് പ്രസിഡണ്ട് ജയൻ പൂശ്ശേരി, കർഷക മോർച്ചാ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് നടുവിൽ വളപ്പിൽ, സുനീഷ് പരമേശ്വരൻ, ലിന്റോ, രതീഷ്, ടി.കെ സുധീപ്, വി.എസ് ദിനീഷ്, ബൈജു ജോസഫ്, കൈലാസ്, സിജൊ, നിഖിൽ പീച്ചി, ബൈജു, ദിലീപ്, ഷൈൻ, സിബി, ഹിമേഷ്, ശ്രുതി സിജൊ, പ്രദീപ്, രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments